അമ്മ കിഴക്ക് Poem by Vadayakkandy Narayanan

അമ്മ കിഴക്ക്

Rating: 4.0

"അമ്മയെ കണ്ടോ, എന്നമ്മയെ കണ്ടോ? "
പൊന്മകൻ ചോദിപ്പൂ സർവരോടും.
അമ്മിഞ്ഞ വേണമെൻ കരളുറക്കാൻ,
ഉമ്മ വേണം ഉണ്മ തന്നിൽ എന്നും,
ചേലാഞ്ചലത്തിൽ പിടിച്ചു നടക്കണം,
ചേലിൽ കുസൃതികൾ കാട്ടിടേണം,
ആ മടിത്തട്ടെൻ കേളികളേൽക്കണം,
ആ മാറിൽ വേണം കിടന്നുറങ്ങാൻ.
എൻ കൈ പിടിച്ചു നടന്നിടേണം.
എന്നെ തലോടണം, താഢിക്കയും.
പുഞ്ചിരി വേണം, ഇങ്കും കഥകളും
തണുതണുപ്പാർന്ന താരാട്ട് പാട്ടും.

തൊഴിൽ തരേണം, എനിക്കന്യനെ
കൊന്നു തിന്നാൻ പോലും സ്വാതന്ത്ര്യവും.
പച്ചപ്പിനെയൊക്കെ വിളറി വെളുപ്പിച്ച്,
അരുവികളൊക്കെയും മോന്തി വറ്റിക്കണം,
എങ്ങും വിഷപ്പുക ചീറ്റിക്കണം.

"അമ്മയെ കണ്ടോ, എന്നമ്മയെ കണ്ടോ? "
പൊന്മകൻ ചോദിച്ചു നാലുപാടും
"പൊട്ടനോ നീ? " എന്നു വന്നു മറുമൊഴി
"അമ്മതൻ തോളിലല്ലോ ഇരിപ്പൂ! "
കണ്ടില്ല ഞാൻ, ഒരിക്കലും കണ്ണുകൾ
താഴോട്ട് പായിച്ചു ശീലമില്ല.
നോക്കി ഞാനെന്നും പടിഞ്ഞാറ്,
സ്വപ്ന സമൃദ്ധി തൻ തീരങ്ങളും.
കണ്ടതില്ലെന്നമ്മ തൻ കാതതിൽ തൂങ്ങും
വിശ്വത്തിൽ വശ്യമാം കുണ്ഡലങ്ങൾ.
കണ്ടില്ല ഞാനാ സിന്ധു തടങ്ങളെ,
കണാദനെ, ചരകനെ, ശുശ്രുതനെ.

പടിഞ്ഞാറ് നോക്കിയിരിപ്പു ഞാൻ എന്നുമെൻ
സ്വപ്നങ്ങൾ തേരേറിഎത്തീടുവാൻ.

അമ്മ കിഴക്ക്
Thursday, September 17, 2020
Topic(s) of this poem: mother land
COMMENTS OF THE POEM
Suresh Kumar Ek 26 September 2020

The greatest issue that we have to face is environmental The poem highlights it

0 0 Reply
Sunitha Sunil 17 September 2020

Nice concept neatly told.

0 0 Reply
Santhi 17 September 2020

Great poem. Patriotic.

0 0 Reply
Leju P 17 September 2020

Great poem. variety theme.

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success