മഹാത്മാ Poem by Vadayakkandy Narayanan

മഹാത്മാ

Rating: 5.0

വീണ്ടും ഒരൊക്ടോബർ രണ്ട്,
നമിക്കാം, നമുക്കാ മഹാത്മാവിനെ,
ഇന്ത്യ തൻ ആത്മാവിനേ
തൊട്ടറിഞ്ഞ യുഗപുരുഷനേ.

പോർബന്തറിൽ ഉദയംകൊണ്ട താരകം,
ജ്വലിച്ചു ആഫ്രിക്കയിൽ,
ഭാരത നഭസ്സിങ്കൽ.
അധ: സ്ഥിതർക്കന്നമായ്‌,
ആശ്രയ പൂന്തെന്നലായ്‌,
മന്ദമെങ്കിലും മഹാമേരുവാൻ തീർന്നോനവൻ.
പോർ നയിച്ചവൻ, വെള്ള സാമ്രാജ്യത്തിന്റെ,
ഉദയാസ്തമയങ്ങൾക്കപ്പുറം ഓജസ്സോടെ.
സത്യ ധർമ്മങ്ങൾക്കൊപ്പം
അഹിംസാ സത്യാഗ്രഹ പടവാളിനാൽ,
രുധിരം വീഴ്ത്തീടാതാ പടയെ ജയിച്ചവൻ.

വാനിൽ ഉദിച്ചൊരാ സ്വാതന്ത്ര്യ സൂര്യൻ തന്റെ,
ശോണിമയേൽക്കാതെ, തൻ കുഞ്ഞുങ്ങൾ,
പരസ്പരം തല്ലുന്നത് നോക്കിനാൻ ഖിന്നനായി.
പകരം തന്നെ തന്നെ വെട്ടിമുറിച്ചീടുവാൻ ഓതിയോൻ.

പകരം നൽകി നാം, ആ കൃശമാം നെഞ്ചിൻ
കൂടിനുള്ളിലേക്കോരു തീയുണ്ട.
ഇന്നും എത്രയോ തീയുണ്ടകൾ പതിപ്പു ആ തിരു നെഞ്ചിൽ.

വന്ദിപ്പൂ, മഹാത്മാവേ,
അന്ധരാം ഞങ്ങൾക്കുള്ളിൽ,
വിളക്കായ്‌ തെളിയേണം,
വഴി നടത്തീടുവാൻ.

മഹാത്മാ
Thursday, September 17, 2020
Topic(s) of this poem: great leaders
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success